OUR LADY OF ASSUMPTION CHURCH, POOMKAVU

Sesquicentennial Celebrations 2011-2012

പൂങ്കാവ് പള്ളിയില്‍ അഭിഷേകാഗ്നി

ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിലെ 22-ാമത് വചനോത്സവം അഭിഷേകാഗ്നി ഇന്നാരംഭിക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ് വചനോത്സവം നയിക്കുന്നത്. വൈകുന്നേരം 4.30ന് ഇടവകയുടെ നാലു കേന്ദ്രങ്ങളില്‍ നിന്നും വചനോത്സവറാലികള്‍ ആരംഭിക്കും. റാലികള്‍ ദേവാലയമൈതാനത്തിലെത്തിച്ചേരുമ്പോള്‍ പുരാതന ഇസ്രയേല്‍ ജനത്തിന്റെ ജെറീക്കോ പ്രാര്‍ഥന നടക്കും. തുടര്‍ന്ന് ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന എന്നിവ നടക്കും. നാളെ മുതല്‍ ഫെബ്രുവരി ഒന്നുവരെ ദിവസവും രാവിലെ ഒമ്പതുമുതല്‍ കൌണ്‍സിലിംഗും കുമ്പസാരത്തിനുള്ള സൌകര്യവുമുണ്ടായിരിക്കും. വൈകുന്നേരങ്ങളില്‍ അഞ്ചിന് ജപമാല, ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യബലി, ദിവ്യകാരുണ്യാരാധന, രോഗസൌഖ്യ ശുശ്രൂഷ എന്നിവയുണ്ടായിരിക്കും. 50 ഓളം വൈദികരും സിസ്റ്റര്‍മാരുമടങ്ങുന്ന 300 അംഗ വാളണ്ടിയേഴ്സ് കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമെന്ന് വികാരി ഫാ. ഷൈജു പര്യാത്തുശേരി, സഹവികാരിമാരായ ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍, ഫാ. യേശുദാസ് കൊച്ചുവീട്ടില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. പ്രിന്‍സ് പുത്തന്‍ ചക്കാലയ്ക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ വി.വി. അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ പൂങ്കാവില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് വാഹനസൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.