OUR LADY OF ASSUMPTION CHURCH, POOMKAVU

Sesquicentennial Celebrations 2011-2012

പൂങ്കാവ് പള്ളിയില്‍ മാതാവിന്റെ തിരുസ്വരൂപ പ്രയാണം

ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയുടെ ശതോത്തര സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതാവിന്റെ തിരുസ്വരൂപപ്രയാണം ഇന്നാരംഭിക്കും. ഒരുവര്‍ഷക്കാലം നീണ്ടുനില്ക്കുന്ന പ്രയാണം ഇടവകയിലെ 2500 കുടുംബങ്ങളിലെ 230ലധികം ഗ്രൂപ്പുകളില്‍ സന്ദര്‍ശനം നടത്തി ഡിസംബര്‍ 30ന് ദേവാലയത്തില്‍ തിരിച്ചെത്തും.

ഇന്നു വൈകുന്നേരം ആറിനു നടത്തുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ഷൈജു പര്യാത്തുശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. യേശുദാസ് കൊച്ചുവീട്ടില്‍ വചനസന്ദേശം നല്്കും.

ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍, ഫാ. പ്രിന്‍സ് പുത്തന്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപം ആഘോഷങ്ങളോടെ ഇടവകയിലെ ഒന്നാം കുടുംബയൂണിറ്റ് ഏറ്റുവാങ്ങും. ഒരുവര്‍ഷക്കാലം നീണ്ടുനില്ക്കുന്ന തിരുസ്വരൂപ പ്രയാണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ കുഞ്ഞുമോന്‍, സെക്രട്ടറി ക്രിസ്റ്റഫര്‍ കുരിശുപറമ്പ് എന്നിവര്‍ അറിയിച്ചു.