OUR LADY OF ASSUMPTION CHURCH, POOMKAVU

Sesquicentennial Celebrations 2011-2012

പൂങ്കാവ് പള്ളിയില്‍ വചനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിലെ ഈ വര്‍ഷത്തെ വചനോത്സവം 28ന് ആരംഭിക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്കുന്ന വചനോത്സവം- അഭിഷേകാഗ്നി ദിവസവും വൈകുന്നേരം അഞ്ചിന് ആരംഭിച്ച് 9.30ന് അവസാനിക്കും.

ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിനായി ഫാ. പ്രിന്‍സ് പുത്തന്‍ചക്കാലയ്ക്കല്‍ ജനറല്‍ കണ്‍വീനറും വി.വി. അഗസ്റിന്‍ കോ-ഓര്‍ഡിനേറ്ററുമായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്കിയതായി ഫാ. ഷൈജു പര്യാത്തുശേരി അറിയിച്ചു. ഇടവകയിലെ 3500 ലധികം വരുന്ന വീടുകളില്‍ കണ്‍വന്‍ഷന്റെ സന്ദേശമെത്തിക്കുന്നതിനായുള്ള വചനോത്സവ പ്രാര്‍ഥനകള്‍ ആരംഭിച്ചുകഴിഞ്ഞു.

ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ 60 ഓളം പേര്‍ കൌണ്‍സിലിംഗ്, ഗാനശുശ്രൂഷ, വചനപ്രഘോഷണം എന്നിവ നടത്തും. ഈവര്‍ഷത്തെ വചനോത്സവത്തിന് അരലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. വചനോത്സവത്തിന്റെ നടത്തിപ്പിനായി 11 കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സൌകര്യാര്‍ഥം രാത്രി വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.