നെറ്റിയില്‍ ചാരംപൂശി ചുണ്ടില്‍ അനുതാപ പ്രാര്‍ഥനയുമായി വലിയനോമ്പാചരണത്തിന് തുടക്കംകുറിക്കാന്‍ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയില്‍ ഇന്ന് വിശ്വാസസഹസ്രങ്ങള്‍ എത്തിച്ചേരും.
രാവിലെ ആറിന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക് ഫാ. ഷൈജു പര്യാത്തുശേരി, ഫാ. പ്രിന്‍സ് പുത്തന്‍ ചക്കാലയ്ക്കല്‍, ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്കും.ഫാ. രാജു മണ്േടാത്തുപറമ്പില്‍ വചനപ്രഘോഷണം നടത്തും.
50 ദിവസം നീണ്ടുനില്‍ക്കുന്ന വലിയനോമ്പാചരണ കാലയളവില്‍ പൂങ്കാവിലെത്തിച്ചേരുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഇ ത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫാ. പ്രിന്‍സ് പുത്തന്‍ചക്കാലയ്ക്കല്‍ ജനറല്‍ കണ്‍വീനറായുള്ള സംഘം പ്രവര്‍ത്തനം ആരംഭിച്ചു. വലിയനോമ്പ് ദിവസങ്ങളില്‍ ദിവസവും രാവിലെയും വൈകുന്നേരവും ദിവ്യബലി, കുരിശിന്റെ വഴി, പുത്തന്‍പാന, അമ്മാനം വായന തുടങ്ങിയ ചടങ്ങുകള്‍ നടക്കുമെന്ന് വികാരി ഫാ. ഷൈജു പര്യാത്തുശേരി അറിയിച്ചു.