ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ 43-ാമത് തിരുനാള്‍ 16മുതല്‍ 19 വരെ നടക്കും. 16ന് വൈകുന്നേരം ഏഴിന് കൊടിയേറ്റ്- ഫാ. ഷൈജു പര്യാത്തുശേരി, ദിവ്യബലി, പ്രസംഗം- ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍. 17ന് രാവിലെ 6.30ന് ദിവ്യബലി, ഉച്ചയ്ക്ക് 12ന് ദിവ്യകാരുണ്യാരാധന, വൈകുന്നേരം അഞ്ചിന് ദിവ്യബലി തുടര്‍ന്ന് ഉണ്ണിമിശിഹായുടെ നൊവേന, നേര്‍ച്ചക്കഞ്ഞി വിതരണം, 18ന് വൈകുന്നേരം 6.30ന് ജപമാല, ദിവ്യബലി, പ്രസംഗം- ഫാ. പ്രിന്‍സ് പുത്തന്‍ ചക്കാലയ്ക്കല്‍, തിരുനാള്‍ ദിനമായ 19ന് വൈകുന്നേരം 3.30ന് ആഘോഷമായ തിരുനാള്‍ സമൂഹബലി, പ്രദക്ഷിണം- ഫാ. ഷൈജു പര്യാത്തുശേരി, തുടര്‍ന്ന ദൈവവചന പ്രഘോഷണം- ഫാ. യേശുദാസ് കൊച്ചുവീട്ടില്‍, പ്രദക്ഷിണം പള്ളിയിലെത്തിച്ചശേഷം പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
Category Archives: 150 Jubilee Year
protest against misusing the Holy Picture of Our Lord’s Last Supper
Poomkavu parishioners protested against misusing the Picture of Our Lord’s Last Supper for political needs by a Godless party in Kerala on 6 th February, 2012 at 6pm. Fr Shaiju Priathussery inaugurated the Protest march, Fr Antony Anchukandathil, FrYesudas Kochuveettil, FrPrincePuthenchakkalakal joined it.Pastoral council Secretary Mr Shaju Antony, Central committee Convener Mr Leon kurisuparambil, Secretary Mr Benedict Vadakanparambil, Mr Raphy Joseph Vadakanparambl, Mr Kochumon, Mr Dileep and others guided the march.
പൂങ്കാവ് പള്ളിയില്‍ അഭിഷേകാഗ്നി
ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിലെ 22-ാമത് വചനോത്സവം അഭിഷേകാഗ്നി ഇന്നാരംഭിക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ് വചനോത്സവം നയിക്കുന്നത്. വൈകുന്നേരം 4.30ന് ഇടവകയുടെ നാലു കേന്ദ്രങ്ങളില്‍ നിന്നും വചനോത്സവറാലികള്‍ ആരംഭിക്കും. റാലികള്‍ ദേവാലയമൈതാനത്തിലെത്തിച്ചേരുമ്പോള്‍ പുരാതന ഇസ്രയേല്‍ ജനത്തിന്റെ ജെറീക്കോ പ്രാര്‍ഥന നടക്കും. തുടര്‍ന്ന് ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന എന്നിവ നടക്കും. നാളെ മുതല്‍ ഫെബ്രുവരി ഒന്നുവരെ ദിവസവും രാവിലെ ഒമ്പതുമുതല്‍ കൌണ്‍സിലിംഗും കുമ്പസാരത്തിനുള്ള സൌകര്യവുമുണ്ടായിരിക്കും. വൈകുന്നേരങ്ങളില്‍ അഞ്ചിന് ജപമാല, ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യബലി, ദിവ്യകാരുണ്യാരാധന, രോഗസൌഖ്യ ശുശ്രൂഷ എന്നിവയുണ്ടായിരിക്കും. 50 ഓളം വൈദികരും സിസ്റ്റര്‍മാരുമടങ്ങുന്ന 300 അംഗ വാളണ്ടിയേഴ്സ് കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമെന്ന് വികാരി ഫാ. ഷൈജു പര്യാത്തുശേരി, സഹവികാരിമാരായ ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍, ഫാ. യേശുദാസ് കൊച്ചുവീട്ടില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. പ്രിന്‍സ് പുത്തന്‍ ചക്കാലയ്ക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ വി.വി. അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ പൂങ്കാവില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് വാഹനസൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൂങ്കാവ് പള്ളിയില്‍ വചനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിലെ ഈ വര്‍ഷത്തെ വചനോത്സവം 28ന് ആരംഭിക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്കുന്ന വചനോത്സവം- അഭിഷേകാഗ്നി ദിവസവും വൈകുന്നേരം അഞ്ചിന് ആരംഭിച്ച് 9.30ന് അവസാനിക്കും.
ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിനായി ഫാ. പ്രിന്‍സ് പുത്തന്‍ചക്കാലയ്ക്കല്‍ ജനറല്‍ കണ്‍വീനറും വി.വി. അഗസ്റിന്‍ കോ-ഓര്‍ഡിനേറ്ററുമായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്കിയതായി ഫാ. ഷൈജു പര്യാത്തുശേരി അറിയിച്ചു. ഇടവകയിലെ 3500 ലധികം വരുന്ന വീടുകളില്‍ കണ്‍വന്‍ഷന്റെ സന്ദേശമെത്തിക്കുന്നതിനായുള്ള വചനോത്സവ പ്രാര്‍ഥനകള്‍ ആരംഭിച്ചുകഴിഞ്ഞു.
ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ 60 ഓളം പേര്‍ കൌണ്‍സിലിംഗ്, ഗാനശുശ്രൂഷ, വചനപ്രഘോഷണം എന്നിവ നടത്തും. ഈവര്‍ഷത്തെ വചനോത്സവത്തിന് അരലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. വചനോത്സവത്തിന്റെ നടത്തിപ്പിനായി 11 കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സൌകര്യാര്‍ഥം രാത്രി വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Thiruswaroopa prayanam
The Thiruswaroopa Prayanam began at 7pm after the Holy Mass. Fr Shaiju Pariathussery Precided over the Holy Mass,
Fr Yesudas Kochuveettil gave short message on Mary, Fr Antony Anchukandathil and Fr. Prince Puthenchakkalakal concelebrated the Mass. Aftear the Holy Mass Fathers handed over the Thiruswaroopam to the Thiruswaroopa committee and the committe handed over it to the 1st family unit members, then procession began to the unit carrying lighted candles and singing the hyms of Mary
പൂങ്കാവ് പള്ളിയില്‍ മാതാവിന്റെ തിരുസ്വരൂപ പ്രയാണം
ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയുടെ ശതോത്തര സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതാവിന്റെ തിരുസ്വരൂപപ്രയാണം ഇന്നാരംഭിക്കും. ഒരുവര്‍ഷക്കാലം നീണ്ടുനില്ക്കുന്ന പ്രയാണം ഇടവകയിലെ 2500 കുടുംബങ്ങളിലെ 230ലധികം ഗ്രൂപ്പുകളില്‍ സന്ദര്‍ശനം നടത്തി ഡിസംബര്‍ 30ന് ദേവാലയത്തില്‍ തിരിച്ചെത്തും.
ഇന്നു വൈകുന്നേരം ആറിനു നടത്തുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ഷൈജു പര്യാത്തുശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. യേശുദാസ് കൊച്ചുവീട്ടില്‍ വചനസന്ദേശം നല്്കും.
ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍, ഫാ. പ്രിന്‍സ് പുത്തന്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപം ആഘോഷങ്ങളോടെ ഇടവകയിലെ ഒന്നാം കുടുംബയൂണിറ്റ് ഏറ്റുവാങ്ങും. ഒരുവര്‍ഷക്കാലം നീണ്ടുനില്ക്കുന്ന തിരുസ്വരൂപ പ്രയാണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ കുഞ്ഞുമോന്‍, സെക്രട്ടറി ക്രിസ്റ്റഫര്‍ കുരിശുപറമ്പ് എന്നിവര്‍ അറിയിച്ചു.
Sesquicentennial Celebrations – Inauguration
The Inaugural Cerimony
Prayer Song : Assumption Sunday School team
Looking at the history of Poomkavu : Mr. J R Parathara
Prayer Dance : Mary Immaculate English Medium School
Welcome Speech : Fr. Shaiju Pariathusseri
Presidential Addres : Rt. Rev.Dr. Joseph Kariyil (Bishop, Diocese of Kochi)
Inaugural Address : Mr. K .M .Mani (Finance and Law Minister -Kerala State)
Lighting the Lamp
Jubilee Song – Jubilee Choir
Inauguration of Tourism Projects – Mr. A.P. Anilkumar (Tourism Minister – Kerala State)
Inauguration of Charity works – Dr. T M Thomas Issac (Alappuzha MLA)
Felicitation – Rev. Fr. Pious Arattukulam (Vicar General, Alappuzha Diocese)
Felicitation – Mr. N .P Snehajan (President, Mararikulam South Panchayath)
Vote of Thanks – Fr. Prince Puthenchakkalakal
Diocesian Anthem – Jubilee Choir
Cemetery Renewal Photos
This gallery contains 2 photos.












