OUR LADY OF ASSUMPTION CHURCH, POOMKAVU

Sesquicentennial Celebrations 2011-2012

വിശുദ്ധ വാരാചരണത്തിന് പൂങ്കാവ് പള്ളി ഒരുങ്ങി

ആലപ്പുഴ: വിശുദ്ധവാരാചരണ തീ ര്‍ഥാടകരെ സ്വീകരിക്കുന്നതിനായി പൂങ്കാവ് പള്ളി ഒരുങ്ങി. വിശ്വാസി കള്‍ക്ക് ആവശ്യമായ സഹായങ്ങ ളും സേവനങ്ങളും നല്‍കുന്നതിന് 1001 പേരടങ്ങുന്ന ശുശ്രൂഷക സം ഘത്തിന്റെ സേവനം ലഭ്യമാക്കും. ഈ ദിവസങ്ങളില്‍ പൂങ്കാവിലേക്ക് വിവിധ ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകളുണ്ടാകും. കൂടാതെ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റു ബസു കള്‍ക്ക് പൂങ്കാവില്‍ സ്റ്റോപ്പുണ്ടാ കും. പോലീസ്, ട്രാഫിക്, ഫയര്‍ ഫോഴ്സ്, ആരോഗ്യം, വൈദ്യുതി, റവന്യൂ, പഞ്ചായത്ത്, ടൂറിസം

വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ കേന്ദ്രീകൃത സേ വനവുമുണ്ടാകും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കായുടെ മുന്നില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അപ്പോസ്തല പ്രതിമകളുടെ അതേ മാതൃകയയില്‍ തന്നെയാണ് അഞ്ചടി ഉയരം വരുന്ന പ്രതിമകള്‍ പൂങ്കാവില്‍ നിര്‍മിക്കപ്പെട്ടിരി ക്കുന്നത്.

കൈകളില്‍ കുരുത്തോലയും ചു ണ്ടുകളില്‍ ഹോസാന വിളികളുമാ യി വിശ്വാസികള്‍ നാളെ പുലച്ചെ മുതല്‍ പള്ളിയങ്കണത്തില്‍ ബലി യര്‍പ്പണത്തില്‍ പങ്കെടുക്കും. ഫാ. തമ്പി തൈക്കൂട്ടത്തില്‍ വചനപ്ര ഘോഷണം നടത്തും. വൈകുന്നേ രം ് നാലിന് ചെട്ടികാട് കടപ്പുറത്ത് നിന്നാരംഭിക്കുന്ന കുരിശിന്റെ വഴി പൂങ്കാവ് പള്ളിയില്‍ എത്തിച്ചേരും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസ ങ്ങളില്‍ രാവിലെയും വൈകിട്ടും തീര്‍ഥാടകര്‍ക്കായി പ്രത്യേകദിവ്യബലിയും കുരിശിന്റെ വഴിയും നടക്കും.

പെസഹ വ്യാഴാഴ്ച വൈകുന്നേ രം ആറിന് തിരുവാത്തഴ പൂജ – ഫാ. ഷൈജു പരിയാത്തുശേരി കാര്‍മികത്വം വഹിക്കും. ഫാ. ക്ളീറ്റസ് കതിര്‍പറമ്പില്‍ വചനപ്രഘോഷ ണം നടത്തും. തുടര്‍ന്ന് കാല്‍ക ഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ സ്വീകരണം, പരസ്യാരാധന. രാത്രി എട്ടിന് ദീപക്കാഴ്ച ആരംഭിക്കും. പ്രഥമ ദീപം തെളിക്കലും അനു ഗ്രഹ പ്രഭാഷണവും എറണാകുളം അങ്കമാലി അതിരൂപത കുരിയാ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വഹിക്കും. നിലവിളക്കുകള്‍ കത്തിച്ചുവച്ച് പുലര്‍ച്ചെവരെ വിശ്വാസികള്‍ ജാഗരണം ഇരിക്കും. ദീപക്കാഴ്ച സമയത്തെ കുരിശിന്റെ വഴിയില്‍ ഫാ. ജോണ്‍ കപ്പിസ്താന്‍ ലോപ്പസ് ധ്യാനപ്രസംഗം നടത്തും. ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചേ അഞ്ച് മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം. കൊച്ചി മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ നേര്‍ച്ചക്കഞ്ഞി വെഞ്ചരിപ്പ് നടത്തും. ഈ സമയം കുരിശിന്റെ വഴി ദേവാലയത്തില്‍ നടക്കും.

വൈകുന്നേരം മൂന്നിന് പീഡാ സഹന അനുസ്മരണം. ഫാ. യേശു ദാസ് കാട്ടുങ്കല്‍തൈയില്‍ പീഡാനു ഭവ പ്രസംഗം നടത്തും. നാലിന് ക്രിസ്തുവിന്റെ തിരുസ്വരൂപം വ ഹിച്ചുകൊണ്ടുള്ള നഗരികാണി ക്കല്‍.വിലാപയാത്രയില്‍ ഉരളു നേര്‍ച്ചക്കാരും നിരങ്ങുനേര്‍ച്ചക്കാ രും പങ്കുചേരും.രാത്രി ഏഴിന് നടക്കുന്ന കുരിശിന്റെ വഴിയില്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ധ്യാന പ്രസംഗം നടത്തും. രാത്രി 12-ന് കബറടക്ക ശുശ്രൂഷ. ശനിയാ ഴ്ച രാത്രി 10.30-ന് ഉയിര്‍പ്പ് കുര്‍ബാ ന ആരംഭിക്കും. വിശുധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ഷൈജു പരിയാത്തുശേരി, ഫാ. ആന്റണി രാജു മണ്േടാത്തുപറമ്പി ല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. പ്രിന്‍സ് പുത്തന്‍ചക്കാലയ്ക്കല്‍, കണ്‍വീനര്‍ലിയോണ്‍ കുരിശു പറമ്പ്, ജനറല്‍ സെക്രട്ടറി ഷാജു ആന്റണി വലിയവീട്,പബ്ളിസിറ്റി കണ്‍വീന ര്‍ബൈജു അപ്പത്താറ തുടങ്ങിയവ ര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.